വെളിച്ചത്തില്‍
പരസ്പരം ഭയപ്പെടുകയാല്‍
ഒന്നും പേടിക്കാനില്ല 
ഇരുട്ടില്‍
വെളിച്ചത്തില്‍ സൂക്ഷിച്ചേക്കണം       
നമ്മള്‍
പരസ്പരം ധൈര്യപ്പെടും.
തിരക്ക് 
മരിക്കുന്നതിനു  മുന്‍പ്
യാതൊരു കാരണവശാലും 
ദൈവത്തെ വിളിക്കരുത് 
എന്തെന്നാല്‍
ദൈവം അപ്പോള്‍
നിങളെ കൊല്ലിക്കാനുള്ള 
കടുത്ത തിരക്കിലായിരിക്കും. 
നോട്ടം     
ഒറ്റനോട്ടത്തില്‍
എല്ലാം കാണുന്നവന്‍
അന്ധനാണ് 
എത്ര നോക്കിയിട്ടും
ഒന്നും കാണാത്തവനെക്കാള്‍
വളര്‍ച്ച  
ഓരോ മഴയ്കും 
ഉണങ്ങി ഉണങ്ങിപ്പോകുന്ന 
ചെടിയോളം വരില്ല 
വളര്‍ച്ച 
മറ്റൊന്നിനും  
No comments:
Post a Comment